26 April Friday

ആലപ്പുഴയിലും 
എ സി റോഡിലും 
ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
ആലപ്പുഴ
ആലപ്പുഴ നഗരത്തില്‍ സിസിഎൻബി റോഡിൽ കൊമേഷ്യൽ കനാലിനും വാടക്കനാലിനും കുറുകെ  മുപ്പാലം പാലത്തിലേക്ക് പ്രീ കാസ്‌റ്റ്‌ ബീമുകള്‍ എത്തിക്കുന്ന ജോലികള്‍ ആരംഭിക്കുന്നതിനാല്‍ എസ്‌പി ഓഫീസിനു മുന്നിലെ റോഡിലും സിസിഎന്‍ബി റോഡിലും വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് പാലം വിഭാഗം അസി. എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ സമീപത്തെ റോഡുകളിലൂടെ പോകേണ്ടതാണ്.
എ സി റോഡിൽ പുതുക്കി നിർമിക്കുന്ന പാറക്കൽ ചെറിയ പാലത്തിന്റെ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ബുധൻ വൈകിട്ട് ഏഴുമുതൽ വ്യാഴം രാവിലെ ഏഴുവരെ ഗതാഗതം നിരോധിക്കും. 
ചങ്ങനാശേരിയിൽ നിന്നുള്ള വാഹനങ്ങൾ ചങ്ങനാശേരി -തുരുത്തി -വെളിയനാട് -കിടങ്ങറ വഴി ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ മാമ്പുഴക്കരി -എടത്വ -തിരുവല്ല വഴി ചങ്ങനാശേരിക്കും പോകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top