26 April Friday

മത്സ്യത്തൊഴിലാളി ധനസഹായം; നാടെങ്ങും ആഹ്ലാദപ്രകടനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ഇഎസ്ഐ ജങ്ഷനില്‍ നടത്തിയ ആഹ്ലാദപ്രകടനം ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

 ആലപ്പുഴ

സംസ്ഥാന സർക്കാരിന് അഭിനന്ദനം അറിയിച്ച് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ(സിഐടിയു) ‌ആഹ്ലാദപ്രക‌ടനവും സമ്മേളനവും നടത്തി. ദിവസങ്ങളായി മത്സ്യബന്ധനത്തിന് പോകാനാകാത്തവർക്ക് 3000 രൂപവീതം ധനസഹായം പ്രഖ്യാപിച്ച തീരുമാനത്തിന് അഭിവാദ്യം അർപ്പിച്ചായിരുന്നു സമ്മേളനം. 
ആലപ്പുഴ ഇഎസ്ഐ ജങ്ഷനിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്‍തു. തങ്കരാജ് അധ്യക്ഷനായി. ഓമനക്കുട്ടൻ, അലക്‍സ് സ്‌റ്റീഫൻ, കെ ജി ജയലാൽ, പി പി പവനൻ, സനീഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ എല്ലാ പ്രധാന മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളിലും പ്രകടനവും സമ്മേളനവും നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top