27 April Saturday

ഭക്ഷണപ്പൊതിയുമായി സിബിസി വാര്യർ ഫൗണ്ടേഷൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
ഹരിപ്പാട്
സിബിസി വാര്യർ ഫൗണ്ടേഷന്റെ കരുതൽ പെയ്ൻ ആൻഡ്‌ പാലിയേറ്റീവ് സൊസൈറ്റി നേതൃത്വത്തിൽ സമൂഹ അടുക്കളയും ഹോം ഡെലിവറിയും  വെള്ളിയാഴ്‌ച തുടങ്ങും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ  നിരീക്ഷണത്തിലുള്ളവർക്കും കിടപ്പുരോഗികൾക്കും കരുതൽ വളണ്ടിയർമാരുടെ സഹായം ലഭ്യമാക്കുമെന്ന്‌ ചെയർമാൻ എം സത്യപാലൻ അറിയിച്ചു.  
പുറത്തുപോയി അവശ്യസാധനങ്ങൾ വാങ്ങാൻ ആളില്ലാത്ത കുടുംബങ്ങൾക്കും വളണ്ടിയർമാരുടെ സേവനമുണ്ടാകും.  
കിടപ്പുരോഗികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ, അശരണരായവർ എന്നിവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് 25 രൂപയ്‌ക്കുമാണ്‌ ഭക്ഷണപ്പൊതി നൽകുക. ആവശ്യമുള്ളവർ രാവിലെ 10.30നകം ഓർഡർ നൽകണം. ഫോൺ: 9895555335, 8089956006, 8606812002, 9497529121, 9447707846, 9495209797.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top