26 April Friday

അമ്പരപ്പിച്ച്‌ അങ്ങാടിക്കൽ സ്‌കൂൾ

സ്വന്തം ലേഖകൻUpdated: Saturday Feb 27, 2021
ആലപ്പുഴ
2014ൽ നിന്ന്‌ ഏഴുവർഷം കടന്ന്‌ 2021 ലെത്തിയപ്പോൾ പൊതുവിദ്യാഭ്യാസ യജ്‌ഞത്തിന്റെ ചിറകേറി ഏഴഴകോടെ ചെങ്ങന്നൂർ അങ്ങാടിക്കൽ സൗത്ത്‌ ജിഎച്ച്‌എസ്‌എസ്‌.  
ഓടുമേഞ്ഞ്‌ ചോർന്നൊലിക്കുന്ന പഴയ കെട്ടിടത്തിനുപകരം പുതിയ കെട്ടിടം ഉയർന്നു. യുഡിഎഫ്‌ കാലവും എൽഡിഎഫ്‌ കാലവും അടയാളപ്പെടുത്തുന്ന ദൃശ്യം ചലഞ്ച്‌ വൈറലാണ്‌. 2014ലെ പഴയ കെട്ടിടവും 2021ലെ പുതിയ കെട്ടിടവുമാണ്‌ ദൃശ്യം ഒന്ന്‌ രണ്ട്‌ എന്നിങ്ങനെ പ്രചരിക്കുന്നത്‌. ഐഎഎസ്‌ അക്കാദമിയോടൊപ്പം അനുവദിച്ച കെട്ടിട നിർമാണം പാതിയിൽ നിലച്ചു. സജി ചെറിയാൻ എംഎൽഎ ഇടപെട്ടാണ് പൂർത്തിയാക്കിയത്‌. 10 മുറികളോടെ പുതിയ കെട്ടിടത്തിന് 1.75 കോടി ഡിപ്പാർട്ട്‌മെന്റ്‌ ഫണ്ടും 25 ലക്ഷം എംഎൽഎ ഫണ്ടുമാണ്‌.  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഒരു കോടി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കൂടാതെ കിഫ്‌ബിയിൽ ഒരുകോടി കൂടി അനുവദിച്ചിട്ടുണ്ട്. ഷീ ടോയ്‌ലറ്റിനും എംഎൽഎ ഫണ്ടുണ്ട്‌.
4 സ്‌കൂൾ ഏപ്രിലിൽ
അഞ്ചുകോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലയിൽ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുന്നത്‌ ഒമ്പത്‌ സ്‌കൂൾ. അഞ്ച്‌ സ്‌കൂൾ ഉദ്ഘാടനം ചെയ്‌തു. നാലെണ്ണത്തിന്റെ പണി പുരോഗമിക്കുന്നു. ഏപ്രിൽ അവസാനത്തോടെ എല്ലായിടത്തും പണി പൂർത്തിയാകും. മൂന്നു കോടി കിഫ്ബി ഫണ്ടിൽ 16 സ്‌കൂളുണ്ട്‌. അഞ്ച്‌ പുതിയ സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്‌തു. അഞ്ച്‌ സ്‌കൂളുകളിൽ പണി പുരോഗമിക്കുന്നു. മാർച്ച്,- ഏപ്രിൽ അവസാനത്തോടെ പണി പൂർത്തിയാകും. ആറ്‌ സ്‌കൂളുകളിൽ പണി  ആരംഭിക്കാനുള്ള നടപടിക്രമങ്ങളിലാണ്‌. പൊതു വിദ്യാഭ്യാസ പ്ലാൻ ഫണ്ട് 57 സ്‌കൂളിനുണ്ട്‌. 22 പുതിയ സ്‌കൂൾ കെട്ടിടം നാടിന്‌ നൽകി. ബാക്കി സ്‌കൂളിൽ പണി പുരോഗമിക്കുന്നു. ഒരു കോടി കിഫ്ബി ഫണ്ട് 21 സ്‌കൂളിനുണ്ട്‌. കിലയാണ്‌ നിർമാണ ഏജൻസി. 
6‌ സ്‌കൂളിന്‌ സാങ്കേതിക അനുമതി
ആറ്‌ സ്‌കൂളുകൾക്ക് ടെൻഡറിലേക്ക് കടക്കുന്നതിന്‌ സാങ്കേതിക അനുമതിയായി. ബാക്കി സ്‌കൂളുകൾക്ക് ടി എസിന്‌ നടപടിക്രമങ്ങളിലാണ്‌.- ടി എസ് ലഭിച്ച സ്‌കൂളുകൾ- വിആർവിഎം ജിഎച്ച്എസ്എസ് വയലാർ, കെകെകെപിജിഎച്ച്എസ്എസ് വയലാർ, ജിയുപിഎസ് വെള്ളിയാംകുളം, ജിഎച്ച്എസ്എസ്ആയാപറമ്പ്, ഗവ.ഗേൾസ്ഹയർ സെക്കൻഡറി സ്‌കൂൾ ആലപ്പുഴ, ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഹരിപ്പാട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top