27 April Saturday

‘എഴുത്തുത്സവം’ 
രചനാമത്സരം

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

ബാലസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘എഴുത്തുത്സവം' രചനാമത്സരം കാലടി സംസ്‌കൃത സർവകലാശാല ഡയറക്‍ടർ ഡോ. ബിച്ചു എക്‍സ് മലയിൽ ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
ബാലസംഘം ആറാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ബാലസംഘം ജില്ലാ കമ്മിറ്റി ‘എഴുത്തുത്സവം' രചനാമത്സരം സംഘടിപ്പിച്ചു. ആലപ്പുഴ ജവഹർ ബാലഭവനിൽ  ജില്ലാ പ്രസിഡന്റ് വർഷ സജീവ്‌ അധ്യക്ഷയായി. കാലടി സംസ്‌കൃത സർവകലാശാലാ ഡയറക്‌ടർ ഡോ. ബിച്ചു എക്‌സ്‌ മലയിൽ ഉദ്‌ഘാടനംചെയ്‌തു. 
ജില്ലാ സെക്രട്ടറി അഭിരാം രഞ്‌ജിത്, കോ–-ഓർഡിനേറ്റർ അതുൽ രാധാകൃഷ്‌ണൻ, സുമതി രാജൻ, ടി എൻ വിശ്വനാഥൻ, നവാസ്, എം ബാബു, ഉഷ ഹസീന എന്നിവർ സംസാരിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കഥാരചന, കവിതാരചന, ഉപന്യാസം ഇനങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top