26 April Friday

പരിശീലനം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

കുടുംബശ്രീ നൈപുണ്യ പരിശീലനത്തില്‍ പഠിതാക്കൾ നിർമിച്ച തുണിത്തരങ്ങളുടെ പ്രദർശന‑വിപണന മേള 
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനംചെയ്യുന്നു

മങ്കൊമ്പ്
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ടെയിലറിങ് ആൻഡ്‌ ഫാഷൻ ഡിസൈനിങ് പരിശീലനം നൽകി. നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളിലെ 48 കുടുംബശ്രീ അംഗങ്ങൾക്കായിരുന്നു പരിശീലനം. പഠിതാക്കൾ നിർമിച്ച തുണിത്തരങ്ങളുടെ പ്രദർശന വിപണനമേള സംഘടിപ്പിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനംചെയ്‌തു. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻനായർ അധ്യക്ഷയായി. കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രശാന്ത്ബാബു, ജില്ലാ പ്രോഗ്രാം മാനേജർ റിൻസ്, സിഡിഎസ് ചെയർപേഴ്സൺ കവിത മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീദേവി രാജേന്ദ്രൻ, എൻ എസ് കുഞ്ഞുമോൻ, വിനോദ്‌കുമാർ, മറിയാമ്മ, ബീന ജോപ്പൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top