26 April Friday

മന്ത്രി ക‌ൃഷ്‌ണൻകുട്ടിയുടെ പരാമർശത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

 

ആലപ്പുഴ
പ്ലാന്റുകളിലും പമ്പ്ഹൗസുകളിലുമുള്ള ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാർ മദ്യപാനികളും ഡ്യൂട്ടി സമയത്ത് ഉറങ്ങുന്നവരുമാണെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മന്ത്രി കെ ക‌ൃഷ്‌ണൻകുട്ടി നടത്തിയ പരാമർശത്തിൽ കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ  (സിഐടിയു) ജില്ലാ കമ്മിറ്റി  പ്രതിഷേധിച്ചു. 
ലോക്ക്‌ഡൗണിൽപ്പോലും ജനങ്ങൾക്ക് കുടിവെള്ളം മുടങ്ങാതിരിക്കാൻ മാത‌ൃകാപരമായി ജോലിചെയ്‌ത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചതാണ്‌.  ഇതിനിടയിലാണ് മന്ത്രിയുടെ പരാമർശം  പുറത്തുവന്നത്. വകുപ്പുമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് അപമാനകരമായ പരാമർശമാണെന്നും യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top