26 April Friday

വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

കേരള വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ സമ്മേളനം സംസ്ഥാന ട്രഷറർ എസ് ദിനേഷ് ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കേരള വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ സമ്മേളനം ഒ അഷറഫ് നഗറിൽ (കൊക്കാട്ട് ജി കൃഷ്ണപിള്ള ഗ്രന്ഥശാല ഹാൾ) സംസ്ഥാന ട്രഷറർ എസ് ദിനേഷ് ഉദ്ഘാടനം ചെയ്‌തു. തോമസ് മാത്യു അധ്യക്ഷനായി. ഏരിയ രക്ഷാധികാരി കെ മധുസൂദനൻ മുതിർന്ന വ്യാപാരികളെ അനുമോദിച്ചു. 
അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ അഡ്വ. ജി ഹരിശങ്കർ വ്യാപാരികളുടെ മക്കളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. ആശ്വാസ് ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ എം എം ഷെരീഫ് വ്യാപാരി ആശ്വാസ് പദ്ധതി വിശദീകരിച്ചു. ടി വി ബൈജു സംഘടനാ റിപ്പോർട്ടും എസ് ശരത് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പി സി മോനിച്ചൻ, കെ പി മുരുകേഷ്, ഐ ഹസൻകുഞ്ഞ്, തോമസ് ചെറിയാൻ എന്നിവർ സംസാരിച്ചു.
 ഭാരവാഹികൾ: തോമസ് മാത്യു (പ്രസിഡന്റ്), രജിത, താജുദ്ദീൻ, ശ്രീകുമാർ (വൈസ് പ്രസിഡന്റുമാർ). എസ് രാജീവ് (സെക്രട്ടറി), ഡി ദേവരാജൻ, മാജിക് സുനിൽ, ഷിബു കെ കോശി (ജോ. സെക്രട്ടറിമാർ). കെ ഹരികുമാർ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top