09 May Thursday

പൊന്നാനി മഷിയില്‍ താജ് ബക്കറിന്റെ "ചക്ക, മാങ്ങ, തേങ്ങ'

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

ലോകമേ തറവാട് വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 
താജ് ബക്കറിന്റെ ചിത്രങ്ങള്‍

ആലപ്പുഴ
ലോകമേ തറവാട് വേദിയിൽ വിസ്‍മയമാകുകയാണ് പൊന്നാനിക്കാരന്‍ താജ് ബക്കറിന്റെ 27 ചിത്രങ്ങൾ. പൊന്നാനി മഷിയിലാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഖുർ-ആൻ എഴുതാനും വിശ്വാസത്തിന്റെ ഭാഗമായി പാത്രത്തിൽ ഖുർ-ആൻ വാചകങ്ങളെഴുതി വെള്ളമൊഴിച്ച് കുടിപ്പിക്കാനൊക്കെയാണ്‌ മഷി ഉപയോഗിക്കുന്നത്. 
 വർക്കുകളില്‍ തന്റേതായ ശൈലി കൊണ്ടുവരണമെന്നാണ് ആ​ഗ്രഹമെന്ന്‌ താജ് ബക്കര്‍ പറഞ്ഞു. വേറൊരു മീഡിയം ഉപയോ​ഗിക്കണമെന്ന അന്വേഷണത്തിലാണ്‌ പൊന്നാനി മഷിയെക്കുറിച്ചറിഞ്ഞത്. വേനൽക്കാലത്ത് പുന്നക്കായയുടെ തൊലി വെയിലത്തിട്ട് ഉണക്കിയെടുക്കണം. അത് കരിച്ച് പൊടിച്ചതിലേക്ക് പുന്നക്കായ മരത്തിന്റെ കറചേർക്കും. അപ്പോഴേ അത് ഫിക്‌സ് ആകൂ–- അദ്ദേഹം പറഞ്ഞു. 
 അഞ്ച് സീരീസുകളായുള്ള 27 ചിത്രങ്ങളാണ് ലോകമേ തറവാടിൽ പ്രദർശിപ്പിക്കുന്നത്. ‘മലയാളി മരങ്ങൾ' എന്ന സീരീസാണ് ആദ്യത്തേത്. 'അദർ ഈസ് എ ഹീലിങ് ഹെർബ്' ആണ് മറ്റൊന്ന്. കടലോര പശ്ചാത്തലമാണ് അടുത്തത്. 'നാടൻ കാഴ്‌ചകൾ', 'ചക്ക, മാങ്ങ, തേങ്ങ' എന്നിവയും സീരീസുകളാണ്. സോൾട്ട് വാട്ടർ എന്ന രണ്ട് പോട്രെയ്റ്റുകളും പ്രദർശനത്തിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top