27 April Saturday

അലയടിച്ച്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

സിപിഐ എം ഭരണിക്കാവ് ലോക്കൽ കമ്മിറ്റി നടത്തിയ ധർണ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഭരണിക്കാവ് ലോക്കൽ കമ്മിറ്റി മൂന്നാംകുറ്റി ദീപം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. കോശി അലക്‌സ് അധ്യക്ഷനായി. എ എം ഹാഷിർ, സിബി വർഗീസ്, ബി വിശ്വനാഥൻ, ജി രമേശ്കുമാർ എന്നിവർ സംസാരിച്ചു. 
മാങ്കാംകുഴി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ബുധൻ വൈകിട്ട് നാലിന് മാങ്കാംകുഴി മാർക്കറ്റിന് സമീപം സംഘടിപ്പിക്കുന്ന ധർണ ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ ഉദ്ഘാടനംചെയ്യും.
കായംകുളം 
സിപിഐ എം  കൃഷ്‌ണപുരം ലോക്കൽ കമ്മിറ്റി തങ്കയത്ത് ജങ്‌ഷനിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. 
ലോക്കൽ സെക്രട്ടറി എം നസീർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, എസ്‌ നസീം, ഹക്കീം, പി കെ സുരേന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.
ചേപ്പാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്‌തു. കെ രഘു അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ്, ഏരിയ സെക്രട്ടറി വി കെ സഹദേവൻ, ടി സുരേന്ദ്രൻ, എന്‍ മോഹനന്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം എം ശിവപ്രസാദ്, ചേപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top