27 April Saturday

സാ ജില്ലാ വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

പ്രൊഫണൽ ഗായകരുടെ സംഘടന സായുടം മൂന്നാം വാര്‍ഷികവും- ധനസഹായ വിതരണവും എ എം ആരിഫ് എം പി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ

സിങ്ങിങ്‌ ആർടിസ്‌റ്റ്‌സ്‌ അസോസിയേഷൻ (സാ) ജില്ലാ വാർഷിക ഉദ്‌ഘാടനവും ധനസഹായവിതരണവും അഡ്വ. എ എം ആരിഫ്‌ എംപി നിർവഹിച്ചു. ദെലീമ എംഎൽഎ, നഗരസഭാധ്യക്ഷ സൗമ്യരാജ്‌, ഗായകൻ സുധീപ്‌കുമാർ, ഗാനരചയിതാവ്‌ രാജീവ്‌ ആലുങ്കൽ എന്നിവർ മുഖ്യാതിഥികളായി.  
ആലപ്പി വിവേകാനന്ദൻ, ആലപ്പി ഋഷികേശ്‌, ആലപ്പി വിധു എന്നിവർക്ക്‌ ഗുരുവന്ദനമർപ്പിച്ചു. കോവിഡ്‌ വാക്‌സിനേഷനിൽ റെക്കൊർഡ്‌ നേടിയ ചെങ്ങന്നൂർ  ഗവ.ആശുപത്രിയിലെ നഴ്‌സ്‌ കെ പുഷ്‌പലത, ബിപിഎ ഒന്നാം റാങ്ക്‌ ജേതാവ്‌ ഉണ്ണിമായ എന്നിവരെ അനുമോദിച്ചു. പ്രസിഡന്റ്‌ ജ്യോതിക്കുട്ടൻ അധ്യക്ഷനായി. 
സംസ്‌ഥാന പ്രസിഡന്റ്‌ അനിൽ ശ്രീരാഗം, അനുരൂപ്‌ കുമാർ, സ്‌മിതാ ബൈജു, ഹരിശ്രീ ശ്രീകുമാർ, റഷീദ്‌, ജോജി ജെയിൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജോൺ തോമസ്‌ സ്വാഗതംപറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top