27 April Saturday
തീ...തീ...

23 ദിനം, 41 അഗ്നിബാധ

എം കെ പത്മകുമാർUpdated: Tuesday Jan 25, 2022
ആലപ്പുഴ
വേനലെത്തും മുമ്പേ ആലപ്പുഴയിൽ തീ പടരുന്നു.  ജില്ലയിൽ ജനുവരി ഒന്നുമുതൽ 23 വരെ റിപ്പോർട്ട്‌ ചെയ്‌തത്‌ 41 അഗ്നിബാധ. എട്ട്‌ അഗ്നിരക്ഷാനിലയങ്ങളിൽ നിന്നുള്ള കണക്കാണിത്‌. ഇതിൽ 25 അഗ്നിബാധ ആലപ്പുഴ നിലയത്തിലാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.  കാലാവസ്ഥ, കാറ്റ്‌ എന്നിവയാണ്‌ അസാധാരണമായ  തീപിടിത്തത്തിന്‌ കാരണം. ഇപ്പോൾ രാത്രി തണുപ്പും പകൽ കനത്തവെയിലുമാണ്‌. വെയിലിൽ ഉണങ്ങിക്കിടക്കുന്ന ചപ്പുചവറുകൾക്കും പുല്ലിനും എളുപ്പം തീപിടിക്കും. 
ശക്തമായ കാറ്റുകൂടിയാകുമ്പോൾ തീ ആളും. ജനസാന്ദ്രത കൂടിയ ജില്ലയായ ആലപ്പുഴയിൽ ചെറിയ തീപിടിത്തം പോലും വൻ ദുരന്തങ്ങൾക്ക്‌ കാരണമായേക്കാം. ചപ്പുചവറുകൾ, ഉണങ്ങിയ പുല്ല്‌ എന്നിവയ്‌ക്ക്‌ പുറമേ വൈദ്യുതി പോസ്‌റ്റിനും  വ്യാപകമായി തീപിടിക്കുന്നുണ്ട്‌. 41 അഗ്നിബാധയിൽ 37 എണ്ണവും ചപ്പുചവറുകൾക്ക്‌ തീപിടിച്ചതാണ്‌. ആലപ്പുഴ നിലയത്തിലെ 25 അഗ്നിബാധയിൽ 15ഉം ചവറിന്‌ തീ പിടിച്ചതാണ്‌. ചവർ അലക്ഷ്യമായി വലിച്ചെറിയുന്നത്‌ മാലിന്യപ്രശ്നം മാത്രമല്ല, മനുഷ്യജീവനും അപകടമാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. 
ഉണങ്ങിയ ചപ്പുചവറുകൾ കൂട്ടിയിട്ട്‌ കത്തിക്കുന്നതാണ്‌ ഈ അപകടങ്ങൾക്ക്‌ പ്രധാന കാരണം. ഇതുകൂടാതെ തീ വലിച്ചെറിയുന്നതും തീപിടിത്തത്തിന്‌ കാരണമാകുന്നു. ഏഴു വൈദ്യുതി പോസ്‌റ്റുകൾക്കും ഇക്കാലയളവിൽ തീപിടിച്ചു. പറമ്പുകളിലെയും പാടത്തെയും ഉണ്ണങ്ങിയ പുല്ലിന്‌ തീയിടുന്നത്‌ വേനൽക്കാല അഗ്നിബാധയ്‌ക്ക്‌ കാരണമാകുന്നുണ്ട്‌. തീ അണഞ്ഞു എന്നുറപ്പാക്കാതെ പോകുന്നതിനാൽ പലപ്പോഴും തീ വീടുകളിലേക്കും പടരുന്നു. 
വൈദ്യുതി ഷോർട്ട്‌ സർക്യൂട്ടാണ്‌ വീടിന്‌ തീപിടിക്കാനുള്ള മറ്റൊരു കാരണം. മരങ്ങൾക്കടിയിൽ ചപ്പുചവറുകൾ കൂട്ടിയിട്ട്‌ കത്തിക്കുന്നതാണ്‌ മറ്റൊരു അപകടം. ചവറിൽനിന്ന്‌ പടരുന്ന തീ മരത്തിലേക്ക്‌ പടരുകയും പിന്നീട്‌  വൈദ്യുതി, കേബിൾ ലൈൻ കത്തുകയുംചെയ്യും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top