27 April Saturday

എം വി ഗോവിന്ദന് ഊഷ്മള സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ജില്ലയിലെത്തിയ എം വി ഗോവിന്ദനെ ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉപഹാരം നൽകി സ്വീകരിക്കുന്നു. ജില്ലാ സെക്രട്ടറി ആർ നാസർ സമീപം

ആലപ്പുഴ
സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി ആലപ്പുഴയിൽ പൊതുപരിപാടിക്കെത്തിയ എം വി ഗോവിന്ദന് ആലപ്പുഴയുടെ സ്നേഹോഷ്മളമായ സ്വീകരണം. അഴീക്കോടൻ രാഘവൻ ദിനത്തിൽ സംഘടിപ്പിച്ച ബഹുജന റാലിയോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളന വേദിയിലായിരുന്നു സ്വീകരണം.
ജില്ലാ സെക്രട്ടറി ആർ നാസർ ഷാൾ അണിയിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ, എ എം ആരിഫ്‌ എംപി, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, ദലീമ, എം എസ്‌ അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ്, ഏരിയ സെക്രട്ടറിമാർ എന്നിവരും ഉപഹാരങ്ങൾ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top