27 April Saturday

വാഴുവേലിയിൽ 
ഗുരുക്ഷേത്രത്തിന്‌ കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ വാഴുവേലി ശാഖയുടെ ഗുരുക്ഷേത്രത്തിന്‌ 
വെള്ളാപ്പള്ളി നടേശൻ കല്ലിടുന്നു

ചേർത്തല
എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ വാഴുവേലി ശാഖയുടെ ഗുരുക്ഷേത്രത്തിന്‌ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കല്ലിട്ടു. എസ്എൻ ട്രസ്‌റ്റ്‌ ബോർഡ്‌ അംഗം പ്രീതി നടേശൻ ദീപപ്രകാശനവും ശാഖ ഓഫീസ് കെട്ടിട  ശിലാസ്ഥാപനവും നടത്തി. 
ശാഖ ചെയർമാൻ എം എസ് നടരാജൻ അധ്യക്ഷനായി.  പി എസ് എൻ ബാബു , പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായ്,  കെ കെ പുരുഷോത്തമൻ, പഞ്ചായത്തംഗം കെ ബി ഷീബ, സജിത്ത്, വി കെ മോഹനദാസ്, മുരുകൻ പെരക്കൻ, ശ്രീജ ജഗദീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top