26 April Friday

ബാങ്ക് ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

സ്‌റ്റേറ്റ് ബാങ്ക് സ്‌റ്റാഫ്‌ യൂണിയൻ മാവേലിക്കര മേഖലയുടെ നേതൃത്വത്തിൽ മാവേലിക്കര ഹെഡ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ രജീഷ് ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
സ്‌റ്റേറ്റ് ബാങ്ക് സ്‌റ്റാഫ്‌ യൂണിയൻ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ മാവേലിക്കര ഹെഡ് ഓഫീസിന്‌ മുന്നിൽ ധർണ സംഘടിപ്പിച്ചു. എൻസിബിഇ ജില്ലാ പ്രസിഡന്റ് രജീഷ് ഉദ്ഘാടനംചെയ്‌തു. അസി. ജനറൽ  സെക്രട്ടറി ഉണ്ണിക്കൃഷ്‌ണപിള്ള അധ്യക്ഷനായി. വി എസ് സിന്ധു, അനൂപ് സുരേന്ദ്രൻ, ശ്രീകുമാർ, രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1200 ക്ലറിക്കൽ  ജീവനക്കാരെ ബ്രാഞ്ചുകളിൽനിന്ന് മാർക്കറ്റിങ് മേഖലയിലേക്ക് മാറ്റുന്നതിനെതിരെ തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ ധർണ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top