26 April Friday

4 സ്‌കൂളിന്‌ നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

പ്ലസ്ടു മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾക്ക് മധുരം നൽകുന്ന 
ആലപ്പുഴ എസ്ഡിവി ഹയർ സെക്കൻഡറി സ്‍കൂൾ അധ്യാപകർ

ആലപ്പുഴ
ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ച നാല്‌ സ്‌കൂളുണ്ട്‌. കഴിഞ്ഞവർഷം ആറായിരുന്നു.
ഈ വർഷം മുഴുവൻ കുട്ടികളും വിജയിച്ച സ്‌കൂളുകൾ (കുട്ടികളുടെ എണ്ണം ബ്രാക്കറ്റിൽ): ഗവ. എച്ച്​എസ്​എസ്​ കാക്കാഴം (109), കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ എച്ച്​എസ്​എസ്​ അമ്പലപ്പുഴ (109), ശ്രീഭുവനേശ്വരി ഇഎം എച്ച്​എസ്​എസ്​ മാന്നാർ (17),  സെന്റ്‌​ ആൻസ്​ ജിഎച്ച്​എസ്എസ്‌​ അങ്ങാടിക്കൽ ചെങ്ങന്നൂർ (6). 
  ഇതിൽ കാക്കാഴം ഗവ. എച്ച്​എസ്​എസും അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ എച്ച്​എസ്​എസും സർക്കാർ വിദ്യാലയങ്ങളാണ്‌. സംസ്ഥാനത്ത് നൂറുശതമാനം വിജയം നേടിയ മൂന്നെണ്ണത്തിലെ രണ്ടെണ്ണമാണിവ. കെ കെ കുഞ്ചുപിള്ള സ്‌കൂൾ കഴിഞ്ഞ വർഷവും നൂറുമേനി കൊയ്‌തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top