02 May Thursday

ഡ്രഡ്ജിങ് പാലത്തിൽനിന്ന്‌ 
500 മീറ്റർ അകലെ മതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
ഹരിപ്പാട് 
ചെറുതന പാണ്ടി പാലത്തിനു സമീപം നടക്കുന്ന ഡ്രഡ്ജിങ് അടിയന്തരമായി നിർത്തണം. പാലത്തിൽനിന്ന്‌ 500 മീറ്റർ പടിഞ്ഞറോട്ടും  കിഴക്കോട്ടും മാറ്റി മാത്രം ഡ്രഡ്ജിങ് നടത്തിയാൽ മതിയെന്നു മേജർ ഇറിഗെഷൻ വകുപ്പ്‌ വിളിച്ചുചേർത്ത അവലോകനയോഗം തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ലെവൽസ് പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കാൻ മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെയും അസിസ്റ്റന്റ് എൻജിനീയറെയും ചെറുതന പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറെയും ചുമതലപ്പെടുത്തി.
 ആയാംപറമ്പ് ഗവ. യു പി സ്കൂളിന് സമീപം മണ്ണ് ശേഖരിക്കുന്നതിന്‌ എടുത്ത സ്ഥലത്തേക്ക് ഇനിയും മണ്ണ് ഇടരുത്‌. പുതിയ സ്ഥലം കണ്ടെത്തണം. മണൽ കഴുകുന്ന ചെളിയും വെള്ളവും സമീപത്തെ പാടശേഖരങ്ങളിലെ കൃഷിക്ക് നാശം ഉണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കും. റോഡിനും കലുങ്കുകൾക്കും സംഭവിച്ച കേടുപാടുകളെപ്പറ്റിയും വീടുകൾക്കുണ്ടായ പൊട്ടലുകൾ പരിശോധിച്ചും  റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, വില്ലേജ് ഓഫീസർ എന്നിവരെ  ചുമതലപ്പെടുത്തി.
 ഹരിപ്പാട് റവന്യൂ ടവറിലെ  യോഗത്തിൽ രമേശ് ചെന്നിത്തല എംഎൽഎ  അധ്യക്ഷനായി. ചെറുതന  പഞ്ചായത്ത്‌  പ്രസിഡന്റ് എബി മാത്യു, ഡെപ്യൂട്ടി കലക്ടർ ആശാ സി എബ്രഹാംഎന്നിവരും  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top