27 April Saturday

യൂത്ത് മീറ്റ്‌ സ്വര്‍ണജേതാവ്‌ ആഷ്‌ലിനെ 
അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

ആഷ്ലിൻ അലക‍്സാണ്ടറിനെ ലിയോ തേർട്ടീന്ത് സ്‍കൂളിലെത്തി പി പി ചിത്തരഞ്‌ജൻ എംഎൽഎ 
പൊന്നാടയണിച്ച് അനുമോദിക്കുന്നു

ആലപ്പുഴ
ഭോപാലിൽ നടന്ന ദേശീയ യൂത്ത് മീറ്റിൽ 100 മീറ്ററിൽ സ്വർണം നേടിയ ആലപ്പുഴ വഴിച്ചേരി സ്വദേശി ആഷ്‌ലിൻ അലക്‌സാണ്ടറെ പി പി ചിത്തരഞ്‌ജൻ എംഎൽഎ പൊന്നാടയണിച്ച് അനുമോദിച്ചു. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ആഷ്‌ലിനെ സ്‌കൂളിലെത്തിയാണ്‌ അനുമോദിച്ചത്‌. 
 വഴിച്ചേരി പറമ്പിത്തറ അലക്‌സാണ്ടറിന്റെയും ജാൻസിയുടെയും മകനായ ആഷ്‌ലിൻ 10.87 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ് സ്വർണം നേടിയത്. ലിയോ അത്‌ലറ്റിക് അക്കാദമിയിലെ ജോസഫ് ആന്റണി, ഷാജഹാൻ എന്നിവരുടെ കീഴിലാണ് പരിശീലനം.
 ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കലക്‌ടർ വി ആർ കൃഷ്‌ണതേജയും അനുമോദിച്ചു. അസോസിയേഷൻ പ്രസിഡന്റ് വി ജി വിഷ്‌ണു, സെക്രട്ടറി സി ടി സോജി, ഭാരവാഹികളായ നിമ്മി അലക്‌സാണ്ടർ, എസ് വിനോദ്കുമാർ, ടി ജയമോഹൻ, കെ നാസർ, ജോസഫ് ആന്റണി, ഷാജഹാൻ, ആഷ്‌ലിന്റെ അച്ഛൻ അലക്‌സാണ്ടർ, ഷിഹാസ്, വിമൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top