27 April Saturday

കർഷക സൗഹൃദപദ്ധതി

ടി പി സുന്ദരേശൻUpdated: Thursday Jan 21, 2021

ടി സി ഷീന കർഷകർക്കൊപ്പം കൃഷിയിടത്തിൽ

ചേർത്തല
കരപ്പുറത്തെ ചൊരിമണലിൽ പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതിൽ‌ കർഷകർക്ക‌് ഒപ്പംനിന്ന ഷീനയ‌്ക്ക‌് മികച്ച കൃഷി അസി. ഡയറക‌്ടർക്കുള്ള സംസ്ഥാന സർക്കാർ അവാർഡ‌്. 
പച്ചക്കറികൃഷി പരിപോഷിപ്പിക്കുന്നതിലെ മികവിനുള്ള വിഭാഗത്തിൽ മൂന്നാം സ്ഥാനമാണ‌് ചേർത്തല കൃഷി അസി. ഡയറക‌്ടർ ടി സി ഷീനയ‌്ക്ക‌് ലഭിച്ചത‌്. 
കൃഷിവകുപ്പ‌് പദ്ധതികളുടെ മികവാർന്ന നിർവഹണമാണ‌് പുരസ‌്കാരത്തിന‌് അർഹയാക്കിയത‌്. ചുമതലയുള്ള ചേർത്തല നഗരസഭയിലും കഞ്ഞിക്കുഴി ബ്ലോക്കിലെ അഞ്ച‌് പഞ്ചായത്തിലും മുഹമ്മയിലുമാണ‌് കർഷക സൗഹൃദ സമീപനത്തോടെ പദ്ധതി  നടപ്പാക്കിയത്. 500 ഹെക‌്ടറിൽപ്പരമാണ് ഈ മേഖലയിൽ പച്ചക്കറികൃഷി. വനിതകളും വിദ്യാർഥികളും യുവജനങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടെ കൃഷിക്കാരായി. കർഷകർക്ക‌് ആനുകൂല്യങ്ങൾ യഥാസമയം എത്തിക്കുന്നതിൽ പ്രത്യേക ജാഗ്രത പുലർത്തി. 
എറണാകുളം മരട് സ്വദേശിനിയാണ‌്. കൊച്ചി പോർട്ട‌് ട്രസ‌്റ്റ‌് ഉദ്യോഗസ്ഥൻ ഹരിദാസാണ്‌ ഭർത്താവ്‌. മകൾ: ശ്രുതി(ഒന്നാംവർഷ സൈക്കോളജി വിദ്യാർഥിനി, തേവര എസ‌്ച്ച‌് കോളേജ‌്).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top