02 May Thursday

കായികതാരങ്ങൾക്ക് കേരളത്തിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

ഏഷ്യൻ ഗെയിംസിൽ മെഡൽ ജേതാക്കളായ കായികതാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമൊപ്പം

തിരുവനന്തപുരം 
ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയ കേരളത്തിന്റെ  കായികതാരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ആദരം. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മെഡൽ ജേതാക്കളെ ആദരിച്ചു. 
നാലു സ്വർണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 12 മെഡലുകളാണ് ഏഷ്യൻ ഗെയിംസിൽ മലയാളി താരങ്ങൾ സ്വന്തമാക്കിയത്. മെഡൽജേതാക്കളായ  പി ആർ  ശ്രീജേഷ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, മിന്നുമണി, എച്ച് എസ് പ്രണോയ്, എം ആർ അർജുൻ, മുഹമ്മദ് അഫ്‌സൽ, മുഹമ്മദ് അജ്മൽ, എം ശ്രീശങ്കർ, ആൻസി സോജൻ,  പ്രണോയ്, ജിൻസൺ ജോൺസൺ, പരിശീലകർ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. 
അനുമോദനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മിന്നുമണിക്കുവേണ്ടി പിതാവ് ആദരം ഏറ്റുവാങ്ങി. ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത മുഴുവൻ കായികതാരങ്ങൾക്കും മന്ത്രിമാർ  മെമന്റോ സമ്മാനിച്ചു. വി അബ്ദുറഹിമാൻ അധ്യക്ഷനായി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, പി രാജീവ്,  ആർ ബിന്ദു, പി എ മുഹമ്മദ് റിയാസ്, കെ കൃഷ്‌ണൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, ജെ ചിഞ്ചുറാണി, മേയർ ആര്യ രാജേന്ദ്രൻ, സ്പോർസ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, എൽഎൻസിപിഇ പ്രിൻസിപ്പൽ ജി കിഷോർ തുടങ്ങിയവർ പങ്കെടുത്തു. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കലം നേടിയവർക്ക് 12.5 ലക്ഷം രൂപയും ക്യാഷ് അവാർഡ് നൽകാൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top