26 April Friday

ഇലക്ട്രോ ഫിസിയോളജി ലാബ് ഇന്നുതുറക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
ചെങ്ങന്നൂർ
ഡോ. കെ എം ചെറിയാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽസയൻസിൽ   ഹൃദ്രോഗ ചികിത്സാരംഗത്ത് ആധുനിക സംവിധാനം ഇലക്‌ട്രോ ഫിസിയോളജി ലാബ്‌ തുറക്കുന്നു. തിങ്കളാഴ്‌ച രാവിലെ കെസ്ഐഡിസി എംഡി എം ജി രാജമണിക്യം ഉദ്‌ഘാടനംചെയ്യും. 
ഹൃദയത്തിന്റെ അസാധാരണ താളം മനസിലാക്കാൻ സഹായിക്കുന്ന ചികിത്സാ സംവിധാനമാണിത്‌.
 ഗൈനക്കോളജി ആൻഡ് ഒബ്‌സ്‌റ്റിട്രിക്‌സ്‌ സെന്ററിന്റെ ഫീറ്റോമറ്റേർണ  മെഡിസിൻ വിഭാഗം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി ഉദ്‌ഘാടനംചെയ്യും. ചെലവ്‌ കുറഞ്ഞ പെട്ടെന്ന് ചികിത്സ ലഭ്യമാകുന്ന ഫാസ്‌റ്റ്‌ ട്രാക്ക് വിഭാഗം ഹോസ്‌പിറ്റൽ മാനേജിങ് ഡയറക്‌ടർ ഫാ. അലക്‌സാണ്ടർ  കൂടാരത്തിലും മെഡിക്കൽ സൂപ്രണ്ട് ഡോ. നവീൻപിള്ളയും ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top