27 April Saturday
ഉണർവേകുമെന്ന്‌ മുഖ്യമന്ത്രി

കുട്ടനാടിന്‌ കാർഷിക കലണ്ടറായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

ആലപ്പുഴ

കാർഷിക കലണ്ടർ പ്രഖ്യാപനം കുട്ടനാടിന്റെ കാർഷിക മേഖലയ്‌ക്ക്‌ പുത്തൻ ഉണർവേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് കുട്ടനാട് അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രംമുഖേന തയ്യാറാക്കിയ ‘തണ്ണീർമുക്കം ബണ്ടും കാർഷിക കലണ്ടറും കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും' പഠന റിപ്പോർട്ട് പ്രകാശനവും കാർഷിക കലണ്ടറിന്റെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മൺട്രോതുരുത്തിൽ നടത്തുന്ന മാതൃക കാലാവസ്ഥ അനുരൂപ കാർഷിക പദ്ധതിയുടെ പ്രവർത്തനവും ഉദ്‌ഘാടനം ചെയ്‌തു. 
  സർക്കാരിന്റെ 100ദിന പരിപാടിയിൽ ഉൾപ്പെട്ട രണ്ടാം കുട്ടനാട് പാക്കേജിന്റെ ഉൾപെട്ടതാണ്  കാർഷിക കലണ്ടറും.  
തണ്ണീർമുക്കം ബണ്ടിലൂടെ  ഒഴുക്കിന്റെ ക്രമീകരണം കുട്ടനാട്ടിലെ കാർഷിക മേഖലയിലടക്കം ഏറെ പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു. ആസൂത്രണം ഇല്ലാത്ത കൃഷിരീതിയും കുട്ടനാട്ടിലെ വെള്ളപ്പൊക്കവും മടവീഴ്‌ചയടക്കം പ്രശ്നങ്ങൾക്കെല്ലാം കാർഷിക കലണ്ടർ നടപ്പാക്കുന്നതോടെ പരിഹാരമാകും. 
  മത്സ്യ, കക്ക മേഖലകളെയും പരിഗണിച്ചാകും കലണ്ടർ  പ്രവർത്തനങ്ങൾ. ഒന്നാം കുട്ടനാട് പാക്കേജിനുണ്ടായ പിഴവുകൾ പരിഹരിച്ചാകും രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കുക. 
പുഞ്ചക്കൃഷി കൂടുതൽ വ്യാപിപ്പിക്കുന്ന രീതിയിലാണ് കുട്ടനാടിന്റെ കാർഷിക കലണ്ടർ തയ്യാറാക്കിയതെന്ന് അധ്യക്ഷനായ കൃഷിമന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു.  മന്ത്രിമാർ, എം പിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ,  ഡോ. ഉഷ ടൈറ്റസ്,  ഡോ. കെ ജി പത്മകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top