27 April Saturday

8500 പഠനമുറികൾകൂടി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
ആലപ്പുഴ
അടുത്തവർഷം സംസ്ഥാനത്ത് എസ് സി, എസ്ടി വിദ്യാർഥികൾക്കായി 8500 പഠനമുറികൾകൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 
കുമാരപുരം പഞ്ചായത്തിലെ ചെന്നാട്ട് കോളനിയിലെ സാമൂഹ്യ പഠനമുറിയടക്കം പൂർത്തീകരണ പ്രഖ്യാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിദ്യാർഥികൾക്ക് 12,250 പഠനമുറികളും പട്ടികവർഗവിഭാഗത്തിന്‌  250 സാമൂഹ്യപഠനമുറികളുമാണ് തയ്യാറായത്. ആദിവാസി ഊരുകളിൽനിന്ന്‌ വിദ്യാർഥികളുടെ പഠനം ഗോത്രഭാഷയിലൂടെ വലിയമാറ്റം സൃഷ്‌ടിച്ചിട്ടുണ്ട്. പഠനത്തിന് കൂടുതൽ വായ്‌പ സൗകര്യവും സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതിക്കായി കൂടുതൽ തുകയും അനുവദിച്ചു. 
മന്ത്രി എ കെ ബാലൻ അധ്യക്ഷനായി.കുമാരപുരം പഞ്ചായത്തിലെ ചെന്നാട്ട് കോളനിയിലെ 22 ഓളം വിദ്യാർഥികൾക്കായാണ് പഠനമുറി. സമാർട്ട്‌ ടി വി, ഇന്റർനെറ്റ്‌, കേബിൾ കണക്‌ഷനുകൾ, പഠനമേശകൾ ഒക്കെ ഇവിടെയുണ്ട്. സ്ഥലസൗകര്യം ഇല്ലാത്ത പട്ടികജാതി വിദ്യാർഥികൾക്ക്  വീടിനോടു ചേർന്ന് മുറി നിർമിച്ച്  പഠനസാമഗ്രികൾ ഒരുക്കിക്കൊടുക്കുന്നതാണ് പദ്ധതി. 
ഒരുമുറിക്ക് രണ്ടുലക്ഷം രൂപയാണ് ചെലവ്. പട്ടികവർഗ ഊരുകളിൽ സാമൂഹ്യ പഠനമുറികളാണ് നിർമിക്കുന്നത്. ഒന്നിൽ 30 വിദ്യാർഥികൾക്ക് പഠിക്കാൻ  കംപ്യൂട്ടറും മറ്റ് അനുബന്ധ സംവിധാനങ്ങളുമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top