26 April Friday
ആർ രാജേഷ് എംഎൽഎ കല്ലിട്ടു

കുന്നം എച്ച്എസ്എസിന്‌ 3 കോടിയുടെ മന്ദിരം

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
മാവേലിക്കര
തഴക്കര കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്‌ സർക്കാർ അനുവദിച്ച മൂന്നുകോടി രൂപയിൽ നിർമിക്കുന്ന ബഹുനില മന്ദിരത്തിന്‌ ആർ രാജേഷ് എംഎൽഎ തറക്കല്ലിട്ടു. 
മൂന്നുനില കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെ സ്‌മാർട്ട് ക്ലാസ് റൂമുകൾ, ലാബ്, ലൈബ്രറി, ബാത്ത്‌റൂം സൗകര്യങ്ങൾ, അധ്യാപകർക്കും പ്രിൻസിപ്പലിനും പ്രധാനാധ്യാപകനും പ്രത്യേകം മുറികൾ എന്നിവയുണ്ടാവും. ആറു മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം. 1939 ൽ സ്ഥാപിച്ച കുന്നം സ്‌കൂളിൽ 1991 മുതൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്.  കേരള സർവകലാശാലയുടെ കീഴിലെ ബിഎഡ് സെന്ററും ഈ വിദ്യാലയവളപ്പിലുണ്ട്. ഓണാട്ടുകരയുടെ പ്രിയ സാഹിത്യകാരൻ പാറപ്പുറത്ത് കെ ഇ മത്തായി ഉൾപ്പെടെ നിരവധി പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവകാല വിദ്യാർഥികളാണ്.  
 തഴക്കര  പഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ് അധ്യക്ഷയായി. പൊതുമരാമത്ത്  എഇഇ ചിത്രലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ ടി മാത്യു,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് അനിരുദ്ധൻ,  സ്ഥിരംസമിതി അധ്യക്ഷ ദീപ വിജയകുമാർ, മുൻ പ്രസിഡന്റ് മുരളി തഴക്കര, സൂര്യ വിജയകുമാർ, മനു ഫിലിപ്പ്, ഡിഇഒ സുജാത, എഇഒ ജെയിംസ് പോൾ, പ്രധാനാധ്യാപിക ടി എസ് ഷേർളി എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ എ നജീം സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top