26 April Friday

പാടശേഖരങ്ങളിൽ മുഞ്ഞ സാന്നിധ്യം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
മങ്കൊമ്പ് 
വിതച്ച് 10 ദിവസം മുതൽ 85 ദിവസം വരെ പ്രായമായ കായൽ നിലങ്ങളിലും തകഴി, അമ്പലപ്പുഴ തെക്ക്, ആലപ്പുഴ, മണ്ണഞ്ചേരി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന പാടശേഖരങ്ങളിലും മുഞ്ഞയുടെ സാന്നിധ്യം. മിക്കയിടങ്ങളിലും  മുഞ്ഞയുടെ മുട്ടകളെ ആഹാരമാക്കുന്ന മിറിഡ് ചാഴികളെയും കാണുന്നുണ്ട്. 15 ദിവസം മുതലേ  കർഷകർ വളരെ കരുതലോടെ നോക്കണം. സാങ്കേതിക നിർദേശപ്രകാരമല്ലാതെ ഒരിടത്തും രാസകീടനാശിനികൾ പ്രയോഗിക്കരുത്. 
  നിലവിൽ രാസകീടനാശിനികൾ പ്രയോഗിക്കേണ്ട സാഹചര്യം എവിടെയുമില്ല. മണ്ണിന്റെ ഉയർന്ന അമ്ലതയുണ്ടാക്കുന്ന വിള ആരോഗ്യ പ്രശ്നങ്ങളാണ് കൂടുതലായും കാണുന്നത്. കൃഷിയിടത്തിൽ പ്രയോഗിക്കുന്ന ഏതൊരു കീടനാശിനിയും  മുഞ്ഞയുടെ വംശവർദ്ധനവിന് ഇടയാക്കുമെന്നതിനാൽ ഇക്കാര്യത്തിൽ കർഷകർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിന്റെ  സഹായ തേടാം. ഫോൺ. 7559908639.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top