27 April Saturday

മത്സ്യഗ്രാമങ്ങളിൽ പ്രതിഷേധ ശൃംഖല തീർത്തു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ആലപ്പുഴ ഇഎസ്ഐ ജങ്ഷനിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രതിഷേധ
ശൃംഖല ജില്ലാ സെക്രട്ടറി സി ഷാംജി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം–- ആലപ്പുഴ
കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ തീരമേഖലയാകെ പ്രതിഷേധ ശൃംഖല തീർത്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ ആയിരക്കണക്കിനു തൊഴിലാളികൾ സമരത്തിന്റെ ഭാഗമായി.  
  മത്സ്യത്തൊഴിലാളികളുടെയും തീരസംസ്ഥാനങ്ങളുടെയും അവകാശങ്ങൾ ഹനിക്കുന്ന നീല സാമ്പത്തികനയം തിരുത്തുക, കേന്ദ്ര മത്സ്യബന്ധന നിയമം മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായി ഭേദഗതി ചെയ്യുക, മണ്ണെണ്ണ, ഡീസൽ സബ്സിഡി അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ പ്രതിഷേധം. അഞ്ച്‌ മത്സ്യത്തൊഴിലാളികൾ വീതം 100 മീറ്റർ ഇടവിട്ട് പതാകയുമായി മുദ്രാവാക്യം മുഴക്കി ശൃംഖല തീർത്തു. 
അരൂരിൽ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. കെ കെ വാസവൻ അധ്യക്ഷനായി. അർത്തുങ്കലിൽ  ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ പി ഐ ഹാരിസ് ഉദ്‌ഘാടനംചെയ്‌തു. പി എസ്‌ കുഞ്ഞപ്പൻ അധ്യക്ഷനായി. പള്ളിത്തോട് പി ഡി രമേശൻ ഉദ്ഘാടനംചെയ്‌തു. എസ് വി ഫ്രാൻസിസ് അധ്യക്ഷനായി. അന്ധകാരനഴിയിൽ കെ കെ ദിനേശൻ ഉദ്ഘാടനംചെയ്‌തു. ജോൺസൻ അധ്യക്ഷനായി. ഒറ്റമശേരിയിൽ കെ ജെ സ്‌റ്റാലിൻ ഉദ്ഘാടനംചെയ്‌തു. ജോഷി അധ്യക്ഷനായി.
  തൈക്കൽ കെ ജി ശശിധരൻ ഉദ്‌ഘാടനംചെയ്‌തു. കെ എ രാജൻ അധ്യക്ഷനായി. കഞ്ഞിക്കുഴിയിൽ  എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. സാബു അധ്യക്ഷനായി. അമ്പലപ്പുഴയിൽ ടി എസ് ജോസഫ് ഉദ്ഘാടനംചെയ്‌തു. ആലപ്പുഴ ഇഎസ്ഐ ജങ്‌ഷനിൽ ഫെഡറേഷൻ ജില്ലാ സെക്രട്ടറി സി ഷാംജി ഉദ്‌ഘാടനംചെയ്‌തു. വി എ ബെനഡിക്‌ട്‌ അധ്യക്ഷനായി. ഹരിപ്പാട് ജി ബിജുകുമാർ ഉദ്‌ഘാടനംചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top