26 April Friday

ശോഭന ജോർജ് 
രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
ചെങ്ങന്നൂർ
ഖാദി ബോർഡ് വൈസ്ചെയർപേഴ്സൺ സ്ഥാനം ശോഭന ജോർജ് രാജിവച്ചു. ചെങ്ങന്നൂരിൽ  വാർത്താസമ്മേളനത്തിലാണ് രാജി വാർത്ത അറിയിച്ചത്. കഴിഞ്ഞ മൂന്നരവർഷം ഖാദി ഉൽപ്പന്നങ്ങൾ കൂടുതൽ വിറ്റഴിക്കേണ്ട ഉത്സവനാളുകളിലെല്ലാം വെള്ളപ്പൊക്കം, കോവിഡ് അടക്കം പ്രതിസന്ധികളായിരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും ഖാദി ബോർഡിനെ പുരോഗതിയിലേക്ക് നയിക്കാനായി.  മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചശേഷമാണ് രാജിവച്ചത്.  കോർപറേഷൻ അധ്യക്ഷരുൾപ്പെടെ പദവികളിലുള്ളവർ തുടരേണ്ടതില്ല എന്ന നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും  ശോഭന ജോർജ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top