26 April Friday

പൊലീസിന്റെ തൊപ്പി വലിച്ചൂരി ‘സമരം’

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
ആലപ്പുഴ
കെഎസ് യു നേതൃത്വത്തിൽ ആലപ്പുഴ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസുകാരുടെ തൊപ്പിവലിച്ചൂരി സമരക്കാർ. 
ആളില്ലാത്തതിനാൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെയടക്കം വിളിച്ചായിരുന്നു കെഎസ്‌യുക്കാർ മാർച്ച്‌ നടത്തിയത്‌.
 തുടക്കം മുതലേ പ്രകോപനം സൃഷ്‌ടിച്ച പ്രവർത്തകർ  കലക്‌ടറേറ്റിന് മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുറച്ചുപേർ ബാരിക്കേഡ് ചാടിക്കടന്ന് പൊലീസുകാരുടെ ഹെൽമറ്റുകളിലടക്കം കൊടിക്കമ്പുകൾ കൊണ്ട് അടിക്കുകയും ചെയ്‌തു. 
ഇതിനിടെ സമരക്കാരിലൊരാൾ പൊലീസുകാരന്റെ തൊപ്പി വലിച്ചൂരി സേനയെ അവഹേളിച്ചു. 
തിരിച്ചുനൽകാൻ ആവശ്യപ്പെട്ടങ്കിലും സമരക്കാർ അക്രമാസക്തരായി. 
തുടർന്ന്‌ ലാത്തി വീശി ഇവരെ വിരട്ടിയോടിക്കുകയായിരുന്നു. 
50 പേർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. ആരുടെയും അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top