26 April Friday
രാഹുൽ ഗാന്ധിയുടെ യാത്ര

ആലപ്പുഴയിൽ 8.5 കോടി 
പിരിക്കണമെന്ന്‌ സതീശൻ

പ്രത്യേക ലേഖകൻUpdated: Friday Aug 19, 2022
 
ആലപ്പുഴ
രാഹുൽഗാന്ധിയുടെ ഭാരത്‌ ജോഡോ പദയാത്രയ്‌ക്ക്‌ ആലപ്പുഴ ജില്ലയിൽനിന്ന്‌ 8.5 കോടി രൂപ പിരിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ ആഹ്വാനം. സ്വാഗതസംഘ രൂപീകരണ യോഗത്തിലാണ്‌ ആവശ്യമുന്നയിച്ചത്‌. ജില്ലയിൽ കോൺഗ്രസിന്‌ 1705 ബൂത്തുകമ്മിറ്റികളുണ്ട്‌. ഓരോ കമ്മിറ്റിയും 50,000 രൂപ വീതമാണ്‌ പിരിക്കേണ്ടത്‌. നാലു ദിവസത്തെ യാത്രയ്‌ക്ക്‌ 8,52,50,000 രൂപ പിരിക്കാനാണ്‌ നിർദ്ദേശം.
നാട്ടിലിറങ്ങി പണംപിരിക്കാത്തതു കൊണ്ടാണ്‌ കോൺഗ്രസിന്‌ ജനകീയാടിത്തറ ഇല്ലാത്തത്‌.    മേൽക്കമ്മിറ്റികൾ നൽകുന്ന പണംകൊണ്ട്‌ തൃപ്തിപ്പെടുന്നവരാണ്‌ നമ്മ ൾ.
ദേശീയതലത്തിലെന്ന പോലെ കേരളത്തിലെ കോൺഗ്രസും പ്രതിസന്ധിയിലാണെന്ന സൂചനയും പരോക്ഷമായി പ്രതിപക്ഷ നേതാവ്‌ നൽകി.
രാഹുൽഗാന്ധി യാത്ര നടത്തുന്നത്‌ രമേശ്‌ ചെന്നിത്തല പറഞ്ഞിട്ടാണെന്ന്‌ ഡിസിസി പ്രസിഡന്റ്‌ ബി ബാബു പ്രസാദ്‌ പറഞ്ഞു. ഉദയ്‌പൂർ ചിന്തൻ ശിബിറിലാണ്‌ ചെന്നിത്തല ഈ നിർദ്ദേശംവച്ചത്‌. എഐസിസി ഇത്‌ അംഗീകരിക്കുകയും ചെയ്‌തു–- സ്വാഗത പ്രസംഗത്തിൽ ബാബുപ്രസാദ്‌ പറഞ്ഞു. ചെന്നിത്തല ഗ്രൂപ്പിൽ അവശേഷിക്കുന്ന നേതാക്കളിലൊരാളാണ്‌ ആലപ്പുഴ ഡിസിസി പ്രസിഡന്റ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top