26 April Friday

ജനങ്ങൾ, ജനങ്ങൾക്ക് വേണ്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

സി വി ശ്രീജിത്തിൽനിന്ന് സി ബി ചന്ദ്രബാബു വരിസംഖ്യ ഏറ്റുവാങ്ങുന്നു

ആലപ്പുഴ

ജനങ്ങളുടെ പത്രമായ ദേശാഭിമാനിയെ അവർ നെഞ്ചോടുചേർത്തു. പ്രചാരണത്തിനിറങ്ങിയവരെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ളവർ ഹൃദ്യമായി സ്വീകരിച്ചാണ് വരിക്കാരായത്‌.‌ ദേശാഭിമാനിയുടെ 75–-ാം വാർഷികദിനത്തിൽ ജില്ലയിൽ നടത്തിയ പ്രചാരണം നാടാകെ ഏറ്റെടുത്തു.  

പാർടി പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും പങ്കാളികളായി. ചെറുവാരണം ബി ബ്രാഞ്ചിൽ ജില്ലാ സെക്രട്ടറി ആർ നാസർ ജില്ലാതല ക്യാമ്പയിൻ ഉദ്‌ഘാടനംചെയ്‌തു. വള്ളികുന്നത്ത് കാമ്പിശേരി കരുണാകരന്റെ കുടുംബവീട്ടുകാർ വരിക്കാരായി. കുടുംബവീട്ടിൽ താമസിക്കുന്ന അജയചന്ദ്രന്റെ ഭാര്യയും കവി പി കെ ഗോപിയുടെ സഹോദരിയുമായ വിജയമ്മയിൽനിന്ന്‌ സംസ്ഥാനകമ്മിറ്റിയംഗം സി എസ്‌ സുജാത വരിസംഖ്യ ഏറ്റുവാങ്ങി. കവികളായ അനിൽ നീണ്ടകരയും രാജൻ മണപ്പള്ളിയും വരിക്കാരായി. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സി ബി ചന്ദ്രബാബു അരൂർ ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിൽ പ്രചാരണത്തിന്‌ നേതൃത്വം കൊടുത്തു. ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ എംഎ അലിയാർ കരീലകുളങ്ങരയിലും കെ എച്ച് ബാബുജാൻ രാമപുരത്തും പി പി ചിത്തരഞ്‌ജൻ മുല്ലയ്‌ക്കൽ മേഖലയിലും വരിക്കാരെചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top