26 April Friday

5 സ്‌കൂളിൽകൂടി എസ്‌പിസി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

നൂറനാട് സിബിഎം സ്കൂളിൽ അനുവദിച്ച എസ‍്പിസി യൂണിറ്റ് എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
സ്‌റ്റുഡന്റ്‌ പൊലീസ് കേഡറ്റ് പദ്ധതിയിലേക്ക് ജില്ലയിൽ അഞ്ച്‌ സ്‌കൂളുകൾകൂടി. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്‌ച ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. ഇതോടെ പദ്ധതിയിൽ ജില്ലയിൽ ആകെ 64 സ്‌കൂളായി. സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌ പുളിങ്കുന്ന്‌, കെഎച്ച്‌എസ്‌എസ്‌ പുതിയവിള, സിബിഎംഎച്ച്‌എസ്‌ നൂറനാട്‌, അമൃത എച്ച്‌എസ്‌എസ്‌ വള്ളികുന്നം, സെന്റ്‌ അഗസ്‌റ്റിൻസ്‌ എച്ച്‌എസ്‌ അരൂർ എന്നീ സ്‌കൂളുകളിലാണ് പുതുതായി എസ്‌പിസി തുടങ്ങിയത്‌.  
   സംസ്ഥാനത്ത് 164 വിദ്യാലയങ്ങളിലാണ് എസ്‌പിസി യൂണിറ്റ് പുതിയതായി തുടങ്ങിയത്. വിവിധ സ്‌കൂളുകളിലെ ചടങ്ങുകളിൽ എംഎൽഎമാരായ എം എസ്‌ അരുൺകുമാർ, ദലീമ, തോമസ് കെ തോമസ്‌ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ്, അഡീഷണൽ പൊലീസ് സൂപ്രണ്ട് ഡോ. എ നസിം, ജില്ലാ നോഡൽ ഓഫീസർ ഡിവൈഎസ്‌പി എസ് വിദ്യാധരൻ, അസി. നോഡൽ ഓഫീസർ എസ്ഐ  അസ്ലം എം എസ് എന്നിവർ വിവിധ സ്‌കൂളുകളിൽ അനുമതിപത്രം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top