26 April Friday
പുനർഗേഹം

34 വീട്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

അമ്പലപ്പുഴ മണ്ഡലത്തിൽ പുനർഗേഹം പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽ മന്ത്രി വി എൻ വാസവൻ കൈമാറുന്നു

ആലപ്പുഴ
പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ നിർമിച്ച വീടുകളുടെ താക്കോൽ വിതരണം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. അമ്പലപ്പുഴ മണ്ഡലത്തിലെ 27 വീടുകളുടെ താക്കോലും മന്ത്രി കൈമാറി. പദ്ധതിയിൽ സ്ഥലം വാങ്ങുന്നതിന്‌ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഗുണഭോക്താവിന് 55,000 രൂപ വരെ ലാഭിക്കാനാകും. ജില്ലയിൽ 34 പേർക്ക്‌ താക്കോൽ കൈമാറി.
എച്ച് സലാം എംഎൽഎ അധ്യക്ഷനായി.  എ എം ആരിഫ് എംപി  വിശിഷ്‌ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, പഞ്ചായത്ത് പ്രസിഡന്റുമാരായ എ എസ് സുദർശൻ, കെ കവിത, എസ് ഹാരിസ്, പി ജി സൈറസ്, സജിത സതീശൻ, ജില്ലാ പഞ്ചായത്ത് അംഗം പി അഞ്‌ജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി വേണുലാൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ എസ് ഐ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top