26 April Friday

കാര്‍ഷിക മൂല്യവര്‍ധിത ഉൽപ്പന്നങ്ങള്‍ക്ക് വ്യവസായ യൂണിറ്റുകള്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

കഞ്ഞിക്കുഴിയിൽ സുഭിക്ഷം സുരക്ഷിതം കൃഷി വിളവെടുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കുന്നു

ആലപ്പുഴ
കാർഷികമേഖലയിൽ മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനായി  വ്യവസായ യൂണിറ്റുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കിയ ‘സുഭിക്ഷം സുരക്ഷിതം’ പദ്ധതിയിലൂടെയുള്ള നെൽകൃഷിയുടെയും പച്ചക്കറിയുടെയും വിളവെടുപ്പ് ഓൺലൈനിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 
കാർഷികരംഗത്തെ കൂടുതൽ ശക്തിപ്പെടുത്താനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും- മുഖ്യമന്ത്രി പറഞ്ഞു. പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സംസ്ഥാനത്തിന് കഴിയുമെന്ന് കഞ്ഞിക്കുഴിയിൽ നടന്ന ചടങ്ങിൽ അധ്യക്ഷനായ കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. 
എ എം ആരിഫ് എംപി, തോമസ് കെ തോമസ് എംഎൽഎ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ്‌പ്രസിഡന്റ് എം സന്തോഷ്‌കുമാർ, കൃഷി ഡയറക്‌ടർ ടി വി സുഭാഷ്, ജില്ലാ കൃഷി ഓഫീസർ ആർ ശ്രീരേഖ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top