27 April Saturday
പക്കി പാലം ഉടൻ

ഒരാഴ്‌ച മുമ്പേ പൊങ്ങ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

പൊങ്ങപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോൾ

ആലപ്പു​ഴ
എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി വീതികൂട്ടി പുനർനിർമിച്ച  പൊങ്ങപ്പാലം വ്യാഴാഴ്‌ച മുതൽ ഗതാഗതത്തിന് തുറന്നുകൊടുത്തു. നിശ്ചയിച്ചതിലും ഒരാഴ്‌ച മുമ്പേ പാലം തുറന്നുകൊടുക്കാൻ കരാർ കമ്പനിയായ ഊരാളുങ്കലിന്‌ കഴിഞ്ഞു. ആഗസ്‌ത്‌ 29നാണ്​ പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയത്‌.
പാലം തുറന്നതോടെ കെഎസ്​ആർടിസി ബസ്​ ​ കളർകോട് വരെ സർവീസ്‌ നീട്ടിയതും ഗതാഗതം സാധാരണ നിലയിലായതും യാത്രാദുരിതത്തിനും പരിഹാരമായിട്ടുണ്ട്‌.
അതേസമയം ആലപ്പുഴയിൽനിന്ന്​ ചങ്ങനാശ്ശേരി വഴിയുള്ള  ദീർഘദൂര സർവീസുകൾ ഇപ്പോഴും അമ്പലപ്പുഴ –--എടത്വ-–-പൊടിയാടി-–-തിരുവല്ല വഴിയാണ്​ പോകുന്നത്​​. പാലം തുറന്നതോടെ ആലപ്പുഴയിലേക്ക്​ പ്രവേശിക്കുന്ന പക്കിപ്പാലവും പരിസരവും ചെറുവാഹനങ്ങളുടെ തിരക്കിലായി. നിലവിൽ താൽക്കാലിക പാതയിലൂടെയാണ് ​ വാഹനങ്ങൾ കടത്തിവിടുന്നത്​. 
തിരക്കേറിയ രാവി​ലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിരയും കാണാം.  പാറശേരി, മാധവശേരി പാലങ്ങൾ പൊളിക്കുന്നതോടെ  ചമ്പക്കുളം- മാമ്മൂട്​ പാലം വഴി ബസുകൾ​ മ​ങ്കൊമ്പിൽ എത്തിച്ച്​ സർവീസ്‌ നടത്താനാണ്‌ കെഎസ്​ആർടിസി ആലോചന. ചമ്പക്കുളം മാമ്മൂട്​ പാലത്തി​ന്റെ  അപ്രോച്ച്​ റോഡ്​ നിർമാണവും പുരോഗമിക്കുകയാണ്‌.  
ആദ്യംപൊളിച്ച  പക്കിപ്പാലം പത്തുദിവസത്തിനകം തുറന്നുകൊടുക്കാനായേക്കുമെന്ന്‌ കരാർ കമ്പനി അറിയിച്ചു. നിലവിൽ പാലത്തി​ന്റെ കോൺക്രീറ്റും കൈവരിയും​ പൂർത്തിയായിട്ടുണ്ട്​.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top