27 April Saturday

സൗകര്യം വർധിപ്പിക്കണം: എംഎൽഎമാർ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
ആലപ്പുഴ
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ കോവിഡ് പരിശോധന നടത്താനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് സജി ചെറിയാൻ എംഎൽഎ പറഞ്ഞു. 
ആശുപത്രികളിലെ ചികിത്സാസൗകര്യം വർധിപ്പിക്കുന്നതിന് എംഎൽഎ ഫണ്ട് വിനിയോഗിക്കാനുള്ള ശുപാർശയിൽ നടപടി വേണമെന്ന് ആർ രാജേഷ് എംഎൽഎ പറഞ്ഞു. ചേർത്തല ആശുപത്രി പൂട്ടിയതോടെ മറ്റ് രോഗികൾക്കുള്ള ചികിത്സയ്‌ക്കും കോവി‍ഡ് ടെസ്‌റ്റിനും ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് ഷാനിമോൾ ഉസ്‌മാൻ എംഎൽഎ പറഞ്ഞു.
 തീരപ്രദേശങ്ങളിലും ഭക്ഷ്യധാന്യ കിറ്റോ സൗജന്യ റേഷനോ ലഭ്യമാക്കണമെന്ന് യു പ്രതിഭ എംഎൽഎ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top