27 April Saturday

തപാൽ‌ വൈകുന്നു; വില്ലൻ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
ആലപ്പുഴ
കോവിഡ്‌ കാലത്ത്‌ സംസ്ഥാനത്തിന് പുറത്തേക്ക്‌ രജിസ്‌റ്റർചെയ്‌ത്‌ അയച്ച കത്ത്‌ ആഴ്‌ചകൾ പിന്നിട്ടിട്ടും മേൽവിലാസക്കാരന് ലഭിച്ചില്ലെന്ന്‌ പരാതി. സംഗീത കലാകാരൻ നോർത്ത് അര്യാട് കല്ലുങ്കൽ ആര്യാട് ശാന്തിലാലാണ്‌ പരാതിക്കാരൻ.  ജൂൺ 15ന് മണ്ണഞ്ചേരി പോസ്‌റ്റ്‌ ഓഫീസിൽനിന്ന് മൂന്ന്‌  കത്ത്‌ ഡൽഹിയിലേക്ക് രജിസ്‌റ്റർചെയ്‌ത്‌ അയച്ചു. 
ആഴ്‌ചകൾ കഴിഞ്ഞ്‌  പോസ്‌റ്റൽ ട്രാക്ക് പരിശോധിച്ചപ്പോൾ കത്തുകൾ ഇപ്പോഴും കൊച്ചിയിൽനിന്ന് പോയിട്ടില്ലെന്ന്‌ കണ്ടു. ഇതോടെ പോസ്‌റ്റ്‌മാസ്‌റ്റർ ജനറലിന്  പരാതി നൽകി. എന്നിട്ടും ഫലമുണ്ടായില്ല. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് സംസ്ഥാനത്തിന് പുറത്തേക്കുള്ള തപാൽവിതരണം വൈകുന്നതെന്ന് അധിക‌ൃതർ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top