26 April Friday

പത്തിയൂർ കരിപ്പുഴ ഉള്ളിട്ട 
പുഞ്ചയിൽ നെൽകൃഷി

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

പത്തിയൂർ കരിപ്പുഴ ഉള്ളിട്ട പുഞ്ചയിലെ വിത്തുവിത പഞ്ചായത്ത് പ്രസിഡന്റ്‌ എൽ ഉഷ ഉദ്‌ഘാടനംചെയ്യുന്നു

കായംകുളം
പ്രതിസന്ധികളെ അതിജീവിച്ച് പത്തിയൂർ കരിപ്പുഴ ഉള്ളിട്ട പുഞ്ചയിൽ നെൽകൃഷി ഇറക്കി. കഴിഞ്ഞതവണ നൂറുമേനി വിളഞ്ഞെങ്കിലും അപ്രതീക്ഷിതമായി പാടങ്ങളിൽ പലയിടത്തും വെള്ളംകയറിയിരുന്നു. തരിശുരഹിത പത്തിയൂർ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെയാണ് 250 ഏക്കറോളം പാടത്ത് കൃഷി. ഡി വൺ, ജ്യോതി എന്നീ ഇനം വിത്താണ് വിതച്ചത്. 100 ഏക്കറോളം പാടത്ത് ഡി വണ്ണും ബാക്കി ജ്യോതിയും വിതയ‍്‌ക്കും. വിത്ത് പൂർണമായും സർക്കാർ സൗജന്യമായി നൽകും. 
കൃഷിക്ക് ആവശ്യമായ മറ്റ് സഹായങ്ങള്‍ പത്തിയൂർ കൃഷിഭവനിൽനിന്ന് ലഭിക്കും. പത്തിയൂർ പഞ്ചായത്ത് നെല്ലുല്‍പ്പാദന സമിതിയുടെ നേതൃത്വത്തിലാണ് കൃഷി. വിതയുത്സവം പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ ഉദ്ഘാടനംചെയ്‍തു. സമിതി പ്രസിഡന്റ് സാംജിത്ത് അധ്യക്ഷനായി. 
ജില്ലാ പഞ്ചായത്തംഗം കെ ജി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഉണ്ണികൃഷ്‍ണൻ, ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് വേണുകുമാർ, കൃഷി ഓഫീസർ ഷാൽമ, സമിതി സെക്രട്ടറി കെ കെ ജോൺ കൃപാലയം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top