08 May Wednesday

കാണേണ്ടതുണ്ട്‌, 
ലിസിയുടെ സ്വാഗതം
പറച്ചിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

പൊലീസ് നായയുടെ പ്രദർശനത്തിൽനിന്ന്

ആലപ്പുഴ
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജില്ലാ പൊലീസ് കെ9 സ്‌ക്വാഡിലെ ചുണക്കുട്ടികളായ ശ്വാനൻമാരുടെ അഭ്യാസപ്രകടനം. അഞ്ച്‌ നായകളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. ആന്റി നാർകോട്ടിക് ഡോഗ് ലിസിയാണ്‌ കാണികളെ സ്വാഗതംചെയ്യുന്നത്‌. തുടർന്ന് എല്ലാ ഡോഗുകളെയും ഉൾപ്പെടുത്തി അച്ചടക്കവും അനുസരണ ശീലവും കാണിക്കുന്ന ഒബീഡിയൻസ് പ്രദർശനം കാണാൻ വലിയതിരക്കാണ്‌. ട്രാക്കർ ഡോഗ് ലിഡോയുടെ കുറ്റവാളികളെ മണംപിടിച്ച് കണ്ടെത്തുന്ന രീതിയുടെ പ്രകടനവും ലഹരിവസ്‌തുക്കൾ ശരീരത്തിൽ എവിടെ ഒളിപ്പിച്ചാലും കണ്ടെത്തുന്ന ലിസിയുടെ പ്രകടനവുമുണ്ടായി. കുറ്റവാളികളെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തുന്ന ട്രാക്കർ ഡോഗ് ജൂഡി കാണികളെ കൈയിലെടുത്തു. സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തുന്ന ജാമിയുടെ കുസൃതിയും ചടുലതയും കണക്കിലെ കേമിയായ ലിസിയുടെ കൂട്ടലും കുറയ്‌ക്കലും ഗുണിക്കലും  പുത്തൻകാഴ്‌ചകളായി. ട്രാക്കർ ഡോഗ് സച്ചിന്റെ പ്രകടനവുമുണ്ടായി.  അവർ നേടിയ അവാർഡുകളെയും ബഹുമതികളെക്കുറിച്ചും അവരുടെ സർവീസ് ജീവിതത്തിലെ ചില മികച്ച ഡ്യൂട്ടികളെക്കുറിച്ചും കാണികളോട് വിവരിച്ചാണ് പ്രദർശനം അവസാനിച്ചത്. 
ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ്, സ്‌റ്റാളുകളുടെ നോഡൽ ഓഫീസർ ഡിഎച്ച്ക്യു ഡെപ്യൂട്ടി കമാണ്ടന്റ് വി സുരേഷ്‌ബാബു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഡോഗ് സ്‌ക്വാഡിന്റെ അഭ്യാസപ്രകടനം. പരിശീലകരായ മനേഷ് കെ ദാസ്, പി കെ ധനേഷ്, ഹരീഷ്, ഹരികുമാർ, പ്രവീൺ, സന്ദീപ്, അഖിൽ, രാഹുൽ, തോമസ് ആന്റണി, പ്രശാന്ത്, ശ്രീകാന്ത്, നിധിൻ, കെ9 സ്‌ക്വാഡ് സബ് ഇൻസ്‌പെക്‌ടർ ബിജുരാജ്, സീനിയർ സിപിഒ ജോസഫ് ചാലി എന്നിവരും പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top