27 April Saturday

വരവേൽക്കാൻ വർണച്ചിത്രങ്ങളും

സ്വന്തം ലേഖകന്‍Updated: Monday Oct 11, 2021

കൊമ്മാടി സിഎംഎസ്‌ സ്‍കൂളിൽ ബിബിൻ ചിത്രം വരയ്‍‍‍‍ക്കുന്നു

ആലപ്പുഴ
സ്‌കൂളിലേ‌ക്ക്‌  മടങ്ങിയെത്തുന്ന കുട്ടികളെ വരവേൽക്കാൻ വർണച്ചിത്രങ്ങളുമായി കൊമ്മാടിയിലെ സിഎംഎസ്‌ എൽപിഎസ്‌   ഒരുങ്ങി. കോട്ടയം സ്വദേശിയായ ചിത്രകലാധ്യാപകൻ  എം ജെ ബിബിനാണ്‌ ചുമരുകളിൽ വർണച്ചിത്രങ്ങൾ ഒരുക്കിയത്‌. 
സ്കൂളിന്റെ പുറത്തും ക്ലാസ്‌മുറികളിലുമാണ്‌ ചിത്രങ്ങൾ. പള്ളം സിഎംഎസ്‌ സ്‌കൂളിലെ താൽക്കാലിക അധ്യാപകനായ ബിബിൻ ചിത്രം വരയ്‌ക്കുന്ന 20–-ാമത്തെ സ്‌കൂളാണ്‌ കൊമ്മാടി. ലോക്ക്‌ഡൗൺ കാലത്ത്‌ സ്വന്തം സ്‌കൂളിലാണ്‌ ആദ്യമായി വരച്ചത്‌. പിന്നീട്‌ മാനേജ്‌മെന്റിന്റെയും പിടിഎകളുടെയും ആവശ്യപ്രകാരം മറ്റ്‌ സ്‌കൂളുകളിലും ചിത്രരചന നടത്തി. 
അക്ഷരങ്ങളും അക്കങ്ങളും പ്രകൃതിദൃശ്യങ്ങളും പക്ഷികളും മൃഗങ്ങളും  പാഠഭാഗത്തിലെ കഥാപാത്രങ്ങളുമാണ്‌ ബിബിൻ സ്‌കൂൾ ചുമരിൽ വരയ്ക്കുന്നത്‌. ദൃശ്യവിരുന്നിനൊപ്പം കുട്ടികൾക്കുള്ള പഠനസഹായി കൂടിയാണ്‌ ഇവ.  അക്രലിക്കും എമൽഷനും ഉപയോഗിച്ചാണ്‌ ചിത്രരചന. സഹായകിളായ ചിത്രകാരന്മാരായ ലിബിനും അജീഷുമുണ്ട്‌. ഏഴു ദിവസം കൊണ്ടാണ്‌ കൊമ്മാടി സ്കൂളിൽ ചിത്ര രചന പൂർത്തിയാക്കിയത്‌.  വാകത്താനം പരിയാരം മണലേൽച്ചറിയിൽ ചിത്രകാരനായ എം ജെ ജോസഫിന്റെ മകനാണ്‌ ബിബിൻ.  ഭാര്യ: അനു അന്ന  ഐസക്‌, മക്കൾ: ബെനീറ്റ, ബെഞ്ചമിൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top