26 April Friday

ആദിവാസിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

ആദിവാസി ക്ഷേമസമിതി അംഗത്വവിതരണം തൈക്കാട്ടുശേരിയിൽ
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം പ്രമോദ്‌ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല
ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി തൈക്കാട്ടുശേരി സി കെ കോളനിയിൽ ലോക ആദിവാസിദിനം ആചരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം പ്രമോദ്‌ ഉദ്‌ഘാടനംചെയ്‌തു. എകെഎസ്‌ ജില്ലാ പ്രസിഡന്റ്‌ വി കെ സുധീഷ്‌ അധ്യക്ഷനായി. സെക്രട്ടറി എസ്‌ പ്രതാപൻ സ്വാഗതംപറഞ്ഞു. ബിരുദാനന്തര ബിരുദ പഠനത്തിന്‌ യോഗ്യത നേടിയ ജില്ലാ കമ്മിറ്റിയംഗം കെ കെ അഭിജിത്തിനെ തൈക്കാട്ടുശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി വിശ്വംഭരൻ അനുമോദിച്ചു. ദിനാചരണത്തിൽ സമിതി അംഗത്വവിതരണം തുടങ്ങി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top