26 April Friday

സിപിഐ നേതാവ് സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

ഹെൻട്രിയെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സ്വീകരിക്കുന്നു

അരൂർ
സിപിഐ നേതാവ് കെ ജി ഹെൻട്രി സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കും. കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്, സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് ചേർത്തല മണ്ഡലം സെക്രട്ടറി, സിപിഐ വെട്ടയ്‌ക്കൽ ലോക്കൽ കമ്മിറ്റി അംഗം എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
സിപിഐ എം  ജില്ലാ സെക്രട്ടറി  ആർ നാസർ ഷാൾ അണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പ്രസാദ്, ഏരിയ സെക്രട്ടറി പി കെ സാബു, ജില്ലാ കമ്മിറ്റി അംഗം എൻ പി ഷിബു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top