26 April Friday

വെറുതെയായില്ല, അവർ നടന്ന ദൂരം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

രാമങ്കരിയിൽനിന്നെത്തിയ 
വിദ്യാർഥി ടി പി സംഗീതയും അച്ഛൻ പ്രഭാസുതനും

 ആലപ്പുഴ

മുട്ടോളം വെള്ളത്തിലൂടെ അച്ഛനോടൊപ്പം നടന്നും പിന്നീട്‌ ബസിലുമാണ്‌ ഫോക്കസിലെത്തിയതെന്ന്‌ പറയുമ്പോൾ രാമങ്കരിയിൽനിന്നുള്ള പതിനഞ്ചുകാരി ടി പി സംഗീതയ്‌ക്ക്‌ തെല്ലും നിരാശയില്ല. ഫോക്കസ്‌ വേദിയിലെത്താൻ അതിരാവിലെ മൂന്ന്‌ കിലോമീറ്ററോളമാണ്‌ സംഗീതയും അച്ഛൻ പ്രഭാസുതനും നടന്നത്‌.  രാവിലെ ഏഴിന്‌ വീട്ടിൽനിന്നിറങ്ങി. റോഡിൽ വെള്ളക്കെട്ടായതിനാൽ രാമങ്കരിമുതൽ ഒന്നാംകരവരെ നടന്നു. തുടർന്നാണ്‌ ബസ്‌ കിട്ടിയത്‌. ദേശാഭിമാനിയുടെ അനുമോദനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്‌ –- സംഗീത പറഞ്ഞു.  
രാമങ്കരി തുണ്ടിയിൽ വീട്ടിൽ ടി ജി പ്രഭാസുതൻ സംഗീതാധ്യാപകനാണ്‌. ഭാര്യ: സുഷമ. ദേശാഭിമാനി ഫോക്കസ്‌ 2022 വേദിയിൽ കാലവർഷക്കെടുതിയെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ച്‌ കുട്ടനാട്‌ മേഖലയിൽനിന്നെത്തിയത്‌ മുപ്പതിലധികം കുട്ടികളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top