27 April Saturday

എന്‍ഡിആര്‍എഫ് സംഘമെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

കലക്‍ടര്‍ വി ആര്‍ കൃഷ്ണ തേജ എന്‍ഡിആര്‍എഫ് ‍സംഘവുമായി 
ചര്‍ച്ചനടത്തുന്നു

ആലപ്പുഴ
 ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ദേശീയ ദുരന്ത പ്രതികരണ സേനയും (എൻഡിആർഎഫ്) പങ്കാളികളാകും. തമിഴ്നാട് ആരക്കോണം  ഫോർത്ത് ബെറ്റാലിയനിലെ 21 പേരടങ്ങുന്ന സംഘമാണ്‌ ജില്ലയിലെത്തിയത്‌. സബ് ഇൻസ്‌പെക്‌ടർമാരായ ദീപക് ചില്ലർ, എ ജഗന്നാഥൻ എന്നിവരാണ് നേതൃത്വം നൽകുന്നത്‌. 
രാവിലെ എത്തിയ സംഘം കലക്‌ടർ വി ആർ കൃഷ്‌ണ തേജയുമായി കൂടിക്കാഴ്‌ച നടത്തി. വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ ഇവർ സന്ദർശിക്കും. ആവശ്യമനുസരിച്ച് വിവിധ കേന്ദ്രങ്ങളിൽ സേനയെ വിന്യസിക്കും. നിലവിൽ ജില്ലയിൽ ഗുരുതര സാഹചര്യമില്ല. അച്ചൻകോവിൽ, പമ്പ, മണിമല ആറുകളുമായി ബന്ധപ്പെട്ട് ജില്ലയെ മൂന്ന് മേഖലകളായി തിരിച്ചുള്ള പദ്ധതി തയ്യാറാക്കിയതായി കലക്‌ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top