08 May Wednesday
ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ മീറ്റ്‌

ലിയോ അക്കാദമിക്ക്‌ ചാമ്പ്യൻഷിപ്‌

സ്വന്തം ലേഖകൻUpdated: Monday Dec 6, 2021

ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ ചാമ്പ്യൻഷിപ് നേടിയ ആലപ്പുഴ ലിയോ അത്‌ലറ്റിക്‌ അക്കാദമി ടീം

ചേർത്തല
ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌ സമാപിച്ചു. 314 പോയിന്റോടെ ആലപ്പുഴ ലിയോ അത്‌ലറ്റിക്‌ അക്കാദമി ചാമ്പ്യൻമാരായി. 167 പോയിന്റ് നേടിയ ആലപ്പുഴ ദിശ അത്‌ലറ്റിക്‌ അക്കാദമി രണ്ടാംസ്ഥാനവും 76 പോയിന്റോടെ ചാരമംഗലം ദുർഗാവിലാസം അത്‌ലറ്റിക് ക്ലബ് മൂന്നാംസ്ഥാനവും നേടി.
ജില്ലയിലെ 44 ക്ലബുകളിൽനിന്ന്‌ 700 താരങ്ങൾ മീറ്റിൽ പങ്കെടുത്തു. അണ്ടർ 20, 18, 16, 14 ആൺ, പെൺ വിഭാഗങ്ങളിൽ 116 ഇനങ്ങളിലായിരുന്നു മത്സരം. 21 മുതൽ 23 വരെ മലപ്പുറത്ത്‌ നടക്കുന്ന സംസ്ഥാന മീറ്റിന് നൂറിൽപ്പരം താരങ്ങൾ അർഹതനേടി. 
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ സമ്മാനം വിതരണംചെയ്‌തു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വൈസ്‌പ്രസിഡന്റ് ഷാജഹാൻ അധ്യക്ഷനായി. സെക്രട്ടറി കെ കെ പ്രതാപൻ, ആന്റണി ഫെർണാണ്ടസ്, സി ഡിവൈൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top