08 May Wednesday

വിദ്യാരംഗം കലാസാഹിത്യ വേദിക്ക്‌‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

വിദ്യാരംഗം കലാസാഹിത്യ വേദി മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
പി പി സംഗീത ഉദ്ഘാടനംചെയ്യുന്നു

മാരാരിക്കുളം 
വിദ്യാരംഗം  കലാസാഹിത്യ വേദി ജില്ലാ ഉദ്ഘാടനം പാതിരപ്പളളി വിവിഎസ്ഡി യൂപി സ്‌കൂളിൽ മാരാരിക്കുളം തെക്ക്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി സംഗീത നടത്തി. കവിത ശിൽപ്പശാലയും സാഹിത്യ സെമിനാറും നടത്തി,   റിട്ട. സീനിയർ ലക്ചറർ ശ്രീകുമാർ, ഗവ ടിടിഐ അധ്യാപകൻ ജി മണി, ഗവ എച്ച്‌ എസ്എസ് അധ്യാപകൻ മൈക്കിൾ സെബാസ്‌റ്റ്യൻ എന്നിവർ  നേതൃത്വം നൽകി.
 ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി  ചെയർപേഴ്സൺ പ്രിയ  മുഖ്യപ്രഭാഷണം നടത്തി. എ ഇ ഒ  എം കെ ശോഭന  അധ്യക്ഷയായി, പി ടി എ പ്രസിഡന്റ്‌ സൗന്ദര്യ ഉണ്ണി, വിദ്യാരംഗം ജില്ലാ കോർഡിനേറ്റർ ശ്രീലേഖ മനോജ്‌, ഉപജില്ല കോ ഓർഡിനേറ്റർ പി കെ സീന എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top