27 April Saturday

കെ എൻ തങ്കപ്പന്റെ സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

കെ എൻ തങ്കപ്പൻ അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ എച്ച് ബാബുജാൻ 
ഉദ്ഘാടനംചെയ്യുന്നു

 കായംകുളം 

സിപിഐ എം കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി, കായംകുളം ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കെ എൻ തങ്കപ്പന്റെ 24–--ാം ചരമവാർഷികം ആചരിച്ചു. കണ്ടല്ലൂർ പുതിയവിളയിലെ സ്‌മൃതിമണ്ഡപത്തിൽ പാർടി നേതാക്കളടക്കം നിരവധി പേർ പുഷ്‌പാർച്ചന നടത്തി. 
അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. എസ് രാജേഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയംഗം പി ഗാനകുമാർ, ബി അബിൻഷാ, കെ വിജയകുമാർ, പി എ പ്രദീപ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top