26 April Friday

കയർസംഘങ്ങളുടെ യോഗം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
ആലപ്പുഴ
ആലപ്പുഴ നോർത്ത്, സൗത്ത് പ്രോജക്‌ട്‌ ഓഫീസിന്‌ കീഴിൽ പ്രവർത്തിക്കുന്ന കയർസംഘങ്ങളുടെയും സിവിസിഎസ്, മാറ്റ്സ് ആൻഡ്‌ മാറ്റിങ്സ്‌ സഹകരണസംഘം സെക്രട്ടറി പ്രസിഡന്റുമാരുടെയും യോഗം ചൊവ്വാഴ്‌ച പകൽ രണ്ടിന്‌ ചേരും. കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡിന്റെയും ആലപ്പുഴ കയർ പ്രോജക്‌ടിന്റെയും ആഭിമുഖ്യത്തിൽ കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർമാന്റെ ചേംബറിലാണ് യോഗം. 
 കയർസംഘങ്ങളുടെ കുടിശ്ശിക തീർപ്പാക്കുന്നതിനും ക്ഷേമനിധി ബോർഡിന്റെ പുതിയ ആനുകൂല്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനും  ചേരുന്ന യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top