26 April Friday
കായംകുളം കള്ളനോട്ട് കേസ്

പത്താം പ്രതി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

അഖിൽ ജോർജ്

കായംകുളം
കായംകുളത്ത് എസ്ബിഐ ബാങ്കിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ കേസിൽ 10–-ാം പ്രതിയും അറസ്‌റ്റിൽ. കണ്ണൂർ ഇരിട്ടി പുളിക്കൽ പഞ്ചായത്തിൽ കല്ലുംപറമ്പിൽ അഖിൽ ജോർജി(30) നെയാണ് എറണാകുളത്തുനിന്ന് കായംകുളം പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. ഒമ്പതാം പ്രതി സനീറിനൊപ്പം ബംഗളൂരുവിൽനിന്ന് 30 ലക്ഷം രൂപയുടെ കള്ളനോട്ട്‌ വാങ്ങി പലർക്കായി വിതരണംചെയ്‌തയാളാണ് അഖിൽ ജോർജെന്നും ഇയാളെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കായംകുളം സിഐ അറിയിച്ചു. ഈ കേസിൽ ഒന്നുമുതൽ ഒമ്പതുവരെയുള്ള പ്രതികളെ നേരത്തേ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. പ്രതികളിൽനിന്ന് ഇതുവരെ 2,74,500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. കായംകുളം ഡിവൈഎസ്‌പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, പൊലീസുകാരായ ദീപക്, ഷാജഹാൻ, ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് അഖിൽ ജോർജിനെ അറസ്‌റ്റ്‌ ചെയ്‌തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top