27 June Thursday

ജയം ആവർത്തിക്കാൻ

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020

ജില്ലാ പഞ്ചായത്ത് ചമ്പക്കുളം ഡിവിഷൻ സ്ഥാനാർഥി ബിനു ഐസക്ക് രാജു വോട്ട് അഭ്യർത്ഥിക്കുന്നു

മങ്കൊമ്പ്
ജില്ലാപഞ്ചായത്ത് ചമ്പക്കുളം ഡിവിഷനിൽ എൽഡിഎഫ്‌ സ്ഥാനാർഥി ബിനു ഐസക്ക് രാജുവിന്റെ മുന്നേറ്റം. അഞ്ചുവർഷം ജില്ലാപഞ്ചായത്ത് അംഗമെന്ന നിലയിൽ ഡിവിഷനിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞാണ് വികസന തുടർച്ചയ്‌ക്കായി വോട്ടു തേടുന്നത്. സംസ്ഥാന സർക്കാരിന്റെ വികസനത്തിനൊപ്പം 18 കോടി രൂപ ചെലവഴിച്ച്‌ 107 പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ  വികസന ഫണ്ടുപയോഗിച്ചു നടപ്പാക്കിയത്. ആനപ്രബാൽ എം ടി എസ് ഗേൾസ് ഹൈസ്‌കൂളിലെ അധ്യാപികയായ ബിനു 2010–-15ൽ എടത്വ പഞ്ചായത്ത് വികസനസമിതിസ്ഥിരം അധ്യക്ഷയായിരുന്നു. പിന്നീട് ജില്ലാപഞ്ചായത്തിൽ 9486 വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കേരള കോൺഗ്രസ് മാണി വിഭാഗം സംസ്ഥാന കമ്മിറ്റിയംഗമാണ്. വലിയശിഷ്യസമ്പത്താണ്‌ ബിനുഐസക്‌ രാജുവിനുള്ളത്‌. 
എടത്വാ, തലവടി, ചമ്പക്കുളം, നെടുമുടി, തകഴി, കൈനകരി പഞ്ചായത്തുകളിലെ 61 വാർഡുകൾ ഉൾപ്പെടുന്നതാണ് ഡിവിഷൻ, നെടുമുടി, തകഴി, കൈനകരി പഞ്ചായത്തുകൾ എൽഡിഎഫും എടത്വ, തലവടി, ചമ്പക്കുളം പഞ്ചായത്തിൽ യുഡിഎഫുമാണ്‌ ഭരിക്കുന്നത്. 
 
 വോട്ടർമാർ: 62,491
വനിത: 32,679
പുരുഷൻ: 29,812
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top