26 April Friday

ലഹരിവിമുക്ത കേരളം: പ്രചാരണം 6 മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

ആലപ്പുഴ

സംസ്ഥാന സർക്കാരിന്റെ ‘ലഹരിവിമുക്ത കേരളം' ജില്ലാതല പ്രചാരണം ആറിന് രാവിലെ 10ന് ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് സ്‌കൂളിൽ എ എം ആരിഫ് എംപി ഉദ്‌ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയാകും. രാവിലെ 8.30ന്  കലക്‌ടറേറ്റിലെ ഗാന്ധി സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തും. കലക്‌ടറേറ്റ് അങ്കണത്തിൽ തുടങ്ങുന്ന ലഹരിവിരുദ്ധ സന്ദേശ റാലി സ്‌കൂളിൽ സമാപിക്കും.
എംഎൽഎമാരായ പി പി ചിത്തരഞ്‌ജൻ, എച്ച് സലാം എന്നിവർ മുഖ്യസാന്നിധ്യമാകും. എഡിഎം എസ് സന്തോഷ്‌കുമാർ, ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് തുടങ്ങിയവർ വിശിഷ്‌ടാതിഥികളാകും. ഒരു മാസത്തെ കർമപരിപാടിയാണ് ജില്ലയിൽ നടത്തുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളിച്ച് ജില്ലാ ഭരണം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, തദ്ദേശഭരണവകുപ്പ്, പൊലീസ്, വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top